പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ വാളടക്കമുള്ള ആയുധങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി തെലങ്കാനയിൽ സന്ദർശനം നടത്തുന്നതിനിടെ വന്ന ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വീഡിയോയിൽ ഇയാൾ പറയുന്നുണ്ട്. കർണാടക പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം തുടങ്ങി
പ്രധാനമന്ത്രിക്ക് വധഭീഷണി.. വാളുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ
Jowan Madhumala
0