കണ്ണൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് എന്ന്




കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.മട്ടന്നൂർ അയ്യല്ലൂരിൽ ആണ് സംഭവം നടന്നത്. പിന്നിൽ ആർഎസ് എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.

സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. മൂവരും ബസ്സ്റ്റോപ്പിൽ ഇരിക്കുമ്പോളാണ് വെട്ടേറ്റത്.വെട്ടേറ്റ റിജിനും ആക്രമി സംഘത്തിലുണ്ടായിരുന്നവരിൽ ഒരാളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. അപ്പോൾ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്നം ഒഴിവായതാണ്. അതിന് പിന്നാലെയാണ് ആക്രമി സംഘം ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 

പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി ഇവരെ സന്ദർശിച്ചു.പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
أحدث أقدم