കോൺഗ്രസ് നേതാവ് പത്മിനി തോമസ് ബിജെപിയിലേക്ക്



തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പത്മിനി തോമസ് ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് മുൻ കായിക താരം കൂടിയായ പത്മിനി തോമസ്. സ്പോര്‍ട്‌സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസിന് പാര്‍ട്ടിയിൽ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാര്‍ട്ടി വിടാൻ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പാര്‍ട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തുമെന്നാണ് അവര്‍ പറഞ്ഞത്.

ഏഷ്യൻ ഗെയിംസ് മെഡൽ ജേതവായിരുന്ന പത്മിനി കെ.പി.സി.സി കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.മുൻ മുഖ്യമന്ത്രിമാരും കോൺഗ്രസ് നേതാക്കളുമായ കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു പത്മിനിക്ക്.
أحدث أقدم