പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ വനത്തിനുള്ളില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപും സുഹൃത്തും പുഴയില്‍ വല വിരിക്കാന്‍ പോയ സമയത്താണ് ആനയുടെ ആക്രമണമുണ്ടായത്.
മീന്‍ പിടിക്കാന്‍ പോയ സമയത്ത് കാട്ടാനക്കൂട്ടം ആക്രമിച്ചു; പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ടു
jibin
0