തിരുവനന്തപുരം: സിപിഎം ചിഹ്നമായ അരിവാള്‍, ചുറ്റിക എന്നിവ മനുഷ്യന്‍റെ തലയറുത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. അരിവാള്‍ കര്‍ഷക തൊഴിലാളിയുടെയും ചുറ്റിക വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്‍റെയോ പാലത്തിന്‍റേയോ സമീപം തലയോട്ടി ചിത്രമുള്ള ബോര്‍ഡിനോടൊപ്പം മാത്രമാണ്. ദേശീയ കക്ഷി പദവി നഷ്ടപ്പെടുമ്പോള്‍ കാലഹരണപ്പെട്ട ചിഹ്നവും കൊടിയും നഷ്ടപ്പെടുന്നതില്‍ സിപിഎം നേതാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എ.കെ. ബാലന്‍ പറഞ്ഞതു പോലെ ഈനാംപേച്ചിയെയോ മരപ്പട്ടിയെയോ ചിഹ്നമായി സിപിഎമ്മിന് തെരഞ്ഞെടുക്കാവുന്നതാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അരിവാള്‍, ചുറ്റിക...'; പുതുതലമുറ സിപിഎമ്മിന്‍റെ ചിഹ്നമായി കാണുന്നത് മാരകായുധങ്ങൾ: ചെറിയാന്‍ ഫിലിപ്പ്...ഈനാംപേച്ചിയെയോ മരപ്പട്ടിയെയോ ചിഹ്നമായി സിപിഎമ്മിന് തെരഞ്ഞെടുക്കാവുന്നതാണെന്നും ചെറിയാന്‍ ഫിലിപ്പ്
Jowan Madhumala
0