ചിങ്ങവനം : സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ തിരുവനന്തപുരം സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുഹമ്മദ് നൗഫൽ (29) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മണിപ്പുഴയിൽ പ്രവർത്തിക്കുന്ന സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ തിരുവനന്തപുരം സ്വദേശികൾക്ക് കുരുമുളക്,ഗ്രാമ്പൂ, ഏലയ്ക്ക മുതലായവ എത്തിച്ച് നൽകാമെന്നുപറഞ്ഞ് ഫോണിൽ ബന്ധപ്പെടുകയും, തുടര്‍ന്ന് സ്ഥാപനത്തിന്റെ പേരിൽ വ്യാജ സെയിൽസ് ഇൻവോയ്സ് നിർമ്മിച്ച് അയച്ചു നല്‍കി ഇവരിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ഇയാളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആർ, എ.എസ്.ഐ മനോജ്കുമാര്‍ ,സി.പി.ഓ മാരായ ജോൺ ബോസ്കോ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ചിങ്ങവനം സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ..
Jowan Madhumala
0