ആലപ്പുഴ: ഓണ്‍ലൈന്‍ ആപ്പിലൂടെ പണം നല്‍കാമെന്ന് പറഞ്ഞ് മുഹമ്മ സ്വദേശിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂൂര്‍ പാലയാട് മുണ്ടുപറമ്പ് വീട്ടില്‍ നീനു വര്‍ഗീസ് (28), പാലയാട് മുണ്ടുപറമ്പില്‍ വീട്ടില്‍ മാത്യു (26), കൂത്തുപറമ്പ് നെഹല മഹല്‍ വീട്ടില്‍ സഹല്‍ (19) എന്നിവരാണ് പിടിയിലായത്.
മൂന്നു പേര്‍ അടങ്ങിയ സംഘം 2.15 ലക്ഷം രൂപയാണ് മുഹമ്മ സ്വദേശിയില്‍ നിന്നും പല തവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ എടുപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് പണം അക്കൗണ്ടില്‍ എത്തുമ്പോള്‍ അക്കൗണ്ട് ഉടമക്ക് ചെറിയ ശതമാനം തുക നല്‍കി പിന്‍വലിച്ചെടുക്കുകയായിരുന്നു പതിവ്. ലക്ഷക്കണക്കിന് രൂപയാണ് പരിചയക്കാരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു
ഈ കേസിലെ ഒന്നാം പ്രതി വിജയനെ ഒരാഴ്ച മുന്‍പ് കണ്ണൂര്‍ ഭാഗത്തു നിന്നും പിടികൂടിയിരുന്നു. മുഹമ്മ എസ് എച്ച് ഒ വിജയന്‍ കെ എസ്, എസ് ഐ മനോജ് കൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ കൃഷ്ണ കുമാര്‍, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കണ്ണൂരില്‍ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.