പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും; പ്രവർത്തനം





ന്യൂഡൽഹി > പണിമുടക്കി സാമൂ​ഹ്യമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും. രാത്രി 8.45 ഒടെയാണ് ഇരു പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം നിലച്ചത്. ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ സ്വയം ലോഗ് ഔട്ട് ആയി. മെസഞ്ചർ, ത്രെഡ്സ് എന്നിവയും ലഭ്യമാകുന്നില്ല. ഉപയോ​ഗിച്ചുകൊണ്ടിരുന്ന അക്കൗണ്ടുകൾ പെട്ടെന്ന് നിശ്ചലമായതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ആശങ്കയിലായത്.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് ലോഗ് ഇൻ ചെയ്യാൻ കഴിയാതാവുകയുമായിരുന്നു. ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡ് തെറ്റാണെന്നാണ് ഫേസ്ബുക്കിൽ കാണിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങൾ കാണാനാകുന്നില്ല. പ്രശ്നത്തിനു കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.  തുടർന്ന് ഇൻസ്റ്റഗ്രാം ഡൗൺ, ഫേസ്ബുക്ക് ഡൗൺ എന്നീ ഹാഷ് ടാഗുകൾ എക്‌സിൽ (ട്വിറ്റർ) ട്രെൻഡിങ് ആയി. ഒപ്പം ട്രോളുകളും നിറയുന്നുണ്ട്
أحدث أقدم