'
മാർത്താണ്ഡം കായലിൽ വിജയകുമാറിന്റെ ഉടമസ്ഥയിലുള്ള ചിറ്റാടി ഹൗസ് ബോട്ടിലാണ് വെള്ളം കയറിയത്.
ഇന്ന് പുലർച്ചെ
വിനോദ സഞ്ചാരികളുമായി തിരിച്ചു വരുന്ന വഴിയാണ് ബോട്ടിൽ വെള്ളം കയറിയത്.
യാത്രക്കാരെ സുരക്ഷിതമായി മറ്റൊരു ബോട്ടിൽ കരയ്ക്ക് എത്തിച്ചു.
ഹൗസ് ബോട്ടിനുള്ളിൽ കയറിയ വെള്ളം അഗ്നി രക്ഷാ സേന പമ്പ് ചെയ്തു വെള്ളം മുഴുവൻ മാറ്റി അപകട അവസ്ഥ ഒഴിവാക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി. കെ. സജേഷ്, പ്രശാന്ത് പി. പി, കെ. ആർ. അനീഷ്, വിനീഷ് . വി, ശ്രീജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.