കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവ്; സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി


തിരുവനന്തപുരം : കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവെന്ന് ആരോപണം. വിധികർത്താക്കളെ സ്വാധീനിക്കാൻ എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രമിച്ചെന്നാണ് ആരോപണം.

 കൂട്ടുനിന്നാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റേതാണ് പരാതി.

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തെളിവുകളടക്കം പരാതി നൽകിയെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം പറയുന്നു. തനിക്ക് താൽപര്യമുള്ള ജഡ്ജിങ് പാനൽ കലോത്സവത്തിലെ ചില മത്സരങ്ങളിൽ ആവശ്യപ്പെടുന്നു. ഇത് നിരസിച്ചതായി കേന്ദ്ര കമ്മിറ്റിയംഗം പറയുന്നു.
ഈ ആവശ്യം എന്തിനാണെന്ന് അന്വേഷിക്കണമെന്നാണ് പരാതിയുടെ ആവശ്യം.

കലോൽസവത്തിൽ കോഴ ആരോപണത്തിനു വിധയേനായ മാർഗംകളി മത്സരത്തിന്റെ വിധികർത്താവ് പി.എൻ. ഷാജി ആത്മഹത്യ ചെയ്തിരുന്നു. താൻ നിരപരാധിയാണെന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്‌ഐ ആണ് ഉത്തരവാദിയെന്ന് ആരോപണം ഉയർന്നു.
أحدث أقدم