ഒരു ഭീകരന്‍ കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു, ഭീകരരുടെ പട്ടികയിലുള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാന്റെ മൃതദേഹം പാകിസ്ഥാനില്‍

ഇസ്ലാമാബാദ്: ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ അബോട്ടാബാദിലാണ് ഭീകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറലായിരുന്നു.

കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളും സ്‌ഫോടനങ്ങളും നടത്താന്‍ പദ്ധതിയിടുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ 2022-ലാണ് ഇയാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ല സ്വദേശിയായിരുന്ന ഷെയ്ഖ് ജമീല്‍-ഉര്‍-റഹ്മാന്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം നടത്താന്‍ പദ്ധതിയിട്ട് പാകിസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ (യുജെസി) സെക്രട്ടറി ജനറലായും തഹ്രീക്-ഉല്‍-മുജാഹ്ദീന്റെ അമീറായും പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു കൊല്ലപ്പെട്ട ഭീകരന്‍.
أحدث أقدم