മോദിയുടെ റോഡ് ഷോയിൽ സ്കൂൾ കുട്ടികൾ.. നടപടിക്ക് നിർദ്ദേശം…


 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂരിലെ റോഡ്‌ ഷോയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിക്ക് നിർദ്ദേശം. ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നൽകിയത്. കുട്ടികൾക്കൊപ്പം പോയ അധ്യാപകർക്കെതിരെയും നടപടി വേണമെന്നും 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡിഇഒ നിർദ്ദേശിച്ചു. നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായിബാബ കോളനി ജംഗ്ഷനിൽ സ്കൂൾ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും അൻപതോളം വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം എത്തിയതാണ് വിവാദമായത്. ശ്രീ സായിബാബ വിദ്യാലയ അധികൃതർ ആവശ്യപ്പെട്ടതിനാലാണ് റോഡ്ഷോയിൽ പങ്കെടുത്തതെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഡിഇഒ, കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി റിപ്പോർട്ട് നൽകുകയായിരുന്നു.
أحدث أقدم