തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ മാപ്പ് അപേക്ഷിച്ച് എസ്എഫ്ഐ. സിദ്ധാര്‍ത്ഥിന്‍റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ.അഫ്സൽ പറഞ്ഞു. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണ്. സംഘടന തെറ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തും. ഞങ്ങളില്‍ പെട്ടവര്‍ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു. അത് ഞങ്ങളുടെ സംഘടനയുടെ പോരായ്മയാണ്.
എസ്എഫ്ഐ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്ക് നയിക്കാൻ കഴിയാത്തത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സംഘടനയില്‍ വെച്ച് പൊറുപ്പിക്കാൻ കഴിയാത്ത കാര്യമാണിതെന്നും അഫ്സല്‍ പറഞ്ഞു.