ബിഷ്ണുപൂർ : വൻ ആയുധ ശേഖരവുമായി നാല് പേരെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. പ്രതികളിൽ നിന്ന് മൂന്ന് റൈഫിളുകൾ, നാല് മാഗസിനുകൾ, മൊബൈൽ ഫോണുകൾ, വെടിയുണ്ടകൾ, ഒരു ബയോഫെംഗ് വാക്കി ടോക്കി സെറ്റ്, രണ്ട് കാറുകൾ, ബാഗുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.
സലാം രമേഷ്വർ സിംഗ്, തോങ്ബ്രാം ഗ്യാൻജിത് സിംഗ്, പുഖ്റെം ഇംഗോച്ച സിംഗ്, തോക്ചോം ടെംബ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലകളുടെ അതിർത്തിയിലും ദുർബല പ്രദേശങ്ങളിലും സുരക്ഷാ സേന തിരച്ചിൽ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.