അമേരിക്കയിൽ ബൈഡനോ ട്രംപോ? രണ്ടാം തവണയും മത്സരം ശക്തം!



അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശക്തം. നിലവിലെ പ്രസിഡൻറ് ജോ ബൈഡനും മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും പ്രസിഡൻഷ്യൽ സ്ഥാനത്തെ ശ്രദ്ധയാകർഷിക്കുന്ന മത്സരാർത്ഥികളാണ്. എന്നാൽ

വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പുതിയ സർവേകളിൽ ചിലത് സൂചിപ്പിക്കുന്നു. ഒരേപോലെ പ്രവചനം വന്ന മൂന്നാമത്തെ സർവേ ഫലം അടുത്തിടെ പുറത്ത് വന്നു. അതേസമയം ബിസിനസുകാർ ട്രംപിനേ വോട്ടു ചെയ്യൂ എന്ന നിലപാടുമായി രംഗത്തുണ്ട്.

ബൈഡനും ട്രംപും വീണ്ടും മത്സരിക്കുമെന്നു ഉറപ്പായശേഷം കഴിഞ്ഞ ആഴ്ച നടത്തി സർവേയിലാണ് പുതിയ
കണ്ടെത്തൽ . പണ്ടു മുതൽ ഗ്രാമപ്രദേശങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഏറ്റവും കൂടുതൽ പിന്തുണയുണ്ട്. ഡെമോക്രാറ്റുകൾക്ക് നഗരങ്ങളിലും. നഗരപ്രാന്തങ്ങൾ പണ്ടേ വലിയ വോട്ടുബാങ്കാണ്. ഇത്തവണ ഈ വോട്ടുകൾ ആർക്കുമറിയും എന്നതിലാണ് എല്ലാ കണ്ണുകളും.

സമീപകാല തെരഞ്ഞെടുപ്പുകളിൽ ഈ പ്രദേശങ്ങളിലെ വോട്ടർമാർ പാരമ്പര്യമൊക്കെ വിട്ട് സ്ഥാനാർത്ഥികളെ നോക്കി വോട്ടു ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപും ജോ ബൈഡനും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നഗര ഗ്രാമ പ്രാന്തങ്ങളിൽ നിന്ന് വലിയ വോട്ട് വിഹിതം നേടിയിട്ടുണ്ട്. 2016-ൽ, ട്രംപ് ഇവിടെ ഹിലരി ക്ലിൻ്റനെ മറികടന്നു.

2018-ലെ മിഡ്‌ടേമിൽ, ഡെമോക്രാറ്റുകൾക്ക് 52 ശതമാനം വോട്ടർമാരുടെ പിന്തുണ ലഭിച്ചു. അതേസമയം റിപ്പബ്ലിക്കൻമാർക്ക് 45 ശതമാനം വോട്ട് ലഭിച്ചു. 2020-ൽ ബൈഡന് അനുകൂലമായിരുന്നു കാര്യങ്ങൾ. ഇത്തവണ പൊതുതിരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർത്ഥി വിജയിക്കും എന്നതിനെക്കുറിച്ച് വോട്ടർമാരും വിവിധ പ്രവചനങ്ങൾ നടത്തുന്നുണ്ട്.
ഡെമോക്രാറ്റിക് സൂപ്പർ പിഎസി പ്രോഗ്രസ് ആക്ഷൻ ഫണ്ടിൻ്റെ ദേശീയ സർവേ പ്രകാരം, ബൈഡൻ 45 ശതമാനം വരെ വോട്ടുകളുമായി ട്രംപിനെ മറികടന്നേക്കും. എന്നാൽ കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റ് രണ്ട് വോട്ടെടുപ്പുകളിൽ, ബൈഡൻ എതിരാളിയെ നേരിയ വ്യത്യാസത്തിൽ തോൽപ്പിച്ചേക്കുമെന്നാണ് സൂചന .. രജിസ്റ്റർ ചെയ്ത 3,356 വോട്ടർമാരുടെ ഒരു റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ പ്രകാരം ബൈഡന് 39 ശതമാനം വോട്ടും ട്രംപിന് 38 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം ട്രംപ് ഇത്തവണ ജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്ന ബിസിനസ് നായകരുമുണ്ട്.
أحدث أقدم