നിയന്ത്രണം വിട്ട. കെ എസ് ആർ ടി സി ബസ് റോഡ് സൈഡിലെ കയ്യാലയിൽ ഇടിച്ച് അപകടം അപകടത്തിൽ ഒമ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു.




പാലാ രാമപുരം റോഡിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ കയ്യാലയിൽ  ഇടിച്ചു . രാവിലെ ഏഴരയോടെ ചിറ്റാർപള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. പൊൻകുന്നത്തുനിന്നും സുൽത്താൻബത്തേരിക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഒമ്പതോളം  യാത്രക്കാർക്ക്  പരിക്കേറ്റു. പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ജോൺസണെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.പൊൻകുന്നം സ്വദേശിയായ അമൽ സുധീറിനും മുഖത്ത് പരിക്കേറ്റു .രാവിലെ മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്നു സുധീർ.പരിക്കേറ്റവരിൽ കൂടുതലും വിദ്യാർത്ഥികളാണ് .

ചിറ്റാർ ജങ്ഷനിലെ ഇഡാ റോഡിൽ നിന്നും സ്ഥല വാസിയുടെ  കാർ പെട്ടെന്ന് മെയിൻ  റോഡിലേക്ക് കയറിവന്നതാണ് ബസ് നിയന്ത്രണം വിടാനുള്ള കാരണം എന്ന് നാട്ടുകാർ പറഞ്ഞു.എന്നാൽ കാർ സ്ലോവ് ആക്കിയിട്ട് പെട്ടെന്ന് രാമപുരം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു .
أحدث أقدم