കൂരോപ്പടയിൽ ക്ഷേത്ര ജീവനക്കാരനായ ളാക്കാട്ടൂർ കൃഷ്ണവിലാസം കൃഷ്ണൻകുട്ടി നായരെയും ഭാര്യ ഉഷാകുമാരിയെയും മകൻ അമൃതിനെയും ബ്ലേഡ് മാഫിയാ സംഘം ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായി.

 
കൂരോപ്പട : ക്ഷേത്ര ജീവനക്കാരനായ ളാക്കാട്ടൂർ കൃഷ്ണവിലാസം കൃഷ്ണൻകുട്ടി നായരെയും  ഭാര്യ ഉഷാകുമാരിയെയും മകൻ അമൃതിനെയും ബ്ലേഡ് മാഫിയാ സംഘം ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായി.  ചൊവ്വാഴ്ച  രാത്രിയിലുണ്ടായ ആക്രമണത്തിൽ ഇവർക്ക് പരുക്കേൽക്കുകയും ഇവരുടെ വീട് അക്രമികൾ തകർക്കുകയും ചെയ്തിരുന്നു.  തലയോലപ്പറമ്പ് സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. മൃത്തുസ് അലി റഷീദ് എന്നയാളുടെ നേതൃത്വത്തിൽ ആറ് പേർ ഉൾപ്പെട്ട അക്രമി സംഘമാണ് വീട്ടിലെത്തി ആക്രമിച്ചതെന്ന് കൃഷ്ണൻകുട്ടി നായരും കുടുംബവും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന്  പിന്നിലുള്ള മുഴുവൻ
അക്രമികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മാത്യൂ, സന്ധ്യാ ജി നായർ, റ്റി.ജി. മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി ഇ.എസ് വിനോദ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗോപൻ വെള്ളമറ്റം, ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വർഗീസ് തുടങ്ങിയവർ ആവശ്യപ്പെട്ടു. സംഭവത്തിൽ വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധിച്ചു.
أحدث أقدم