പഴവങ്ങാടി ക്ഷേത്രത്തിൽ ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ…


തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ക്ഷേത്ര ദർശനം. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്. 

ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. നിരവധി ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. നഗരത്തിൽ റോഡ് ഷോയും ന‌ടന്നു. നൂറുകണക്കിന് പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്.
أحدث أقدم