കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി; ആദായ നികുതി കേസിലെ ഹര്‍ജി തള്ളി




ന്യൂഡല്‍ഹി : ആദായ നികുതി വകുപ്പിന്റെ നികുതി പുനര്‍ നിര്‍ണയ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 2017 മുതല്‍ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.

നേരത്തെ 2014-15, 2016-17 വര്‍ഷങ്ങളിലെ റീ അസസ്‌മെന്റിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപടാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലു വര്‍ഷത്തെ റീ അസസ്‌മെന്റിനെതിരെ ഹര്‍ജി നല്‍കിയത്.

നേരത്തെയുള്ള വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ, പുരുഷേന്ദ്ര കുമാര്‍ എന്നിവരുടെ ഉത്തരവ്. മുന്‍ വര്‍ഷങ്ങളിലെ റീഅസസ്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വിധി ഇതിനും ബാധകമാണെന്നു കോടതി വ്യക്തമാക്കി.
أحدث أقدم