ഓൺലൈനിൽ വീണ്ടും ഷോപ്പിങ് ഉത്സവങ്ങൾ; മൊബൈൽ ഫോണുകൾ മുതലങ്ങോട്ട് വേണ്ടതിനെല്ലാം വൻ വിലക്കുറവും ഓഫറുകളും

 




കൊച്ചി: പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണില്‍ ഹോളിയോടനുബന്ധിച്ച്  ഹോളി ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. മാര്‍ച്ച് 25വരെ സ്‌റ്റോര്‍ ലൈവ് ആയിരിക്കുമെന്നാണ് അറിയിപ്പ്. ഹോളിക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ക്കു പുറമെ ഫാഷന്‍, ബ്യൂട്ടി, ഗ്രോസറി, ഹോം ആന്റ് കിച്ചൺ, വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്‌ഫോണുകള്‍, ഗാഡ്‌ജെറ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്.

അതേസമയം ഫ്ലിപ്‍കാർട്ടിൽ സമ്മർ ഫെസ്റ്റീവ് സീസൺ സെയിലും തുടരുകയാണ്. ഈ മാസം 23 വരെയാണ് ഗൃഹോപകരണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വൻ വിലക്കുറവ് പ്രഖ്യാപിച്ച് സമ്മർ ഫെസ്റ്റീവ് സീസൺ സെയിൽ നടക്കുന്നത്. എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് പത്ത് ശതമാനം അധിക വിലക്കുറവും ലഭ്യമാക്കുന്നുണ്ട്.

ആമസോൺ ഹോളി ഷോപ്പിംഗ് സ്റ്റോറിൽ നാച്യുറല്‍ ഹോളി കളര്‍ ഹെര്‍ബല്‍ ഗുലാല്‍ പായ്ക്ക്, ഔട്ട്‌ഡോര്‍, ടെറസ് ഗാര്‍ഡന് ടെന്റ്, വയര്‍ലെസ് ബ്ലൂടൂത്ത് പാര്‍ട്ടി സ്പീക്കറുകള്‍, റോബോട്ടിക് വാക്വം ക്ലീനര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാണ്. വണ്‍പ്ലസ് 12 ആര്‍, റെഡ്മി 13സി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുള്‍ക്കും മികച്ച ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും ഓഫര്‍ ഉണ്ട്. മെയ്‌ബെലീന്‍ ന്യൂയോര്‍ക്ക് മസ്‌ക്കാര, ലാനെഷ് വാട്ടറി സണ്‍ ക്രീം തുടങ്ങിയ ബ്യൂട്ടി ഉത്പന്നങ്ങളും ആമസോണ്‍ ഹോളി ഷോപ്പില്‍ ലഭ്യമാണ്.

أحدث أقدم