പനച്ചിക്കാട് എസ് സി എസ് ടി ബാങ്ക് തട്ടിപ്പ് : യൂത്ത് കോൺഗ്രസ് പ്രതിഷേധ ജാലയും നൈറ്റ് മാർച്ചും നടത്തി




കോട്ടയം : പനച്ചിക്കാട് എസ് സി - എസ് ടി സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജ്.  നിക്ഷേപകരുടെ പണം തിരികെ എത്രയും പെട്ടെന്ന് നൽകാനുള്ള ക്രമീകരണം സർക്കാർ സ്വീകരിക്കണം  പണം നഷ്ടപ്പെട്ട നിക്ഷേപകർക്കൊപ്പം ഏതറ്റം വരെയും പോരാട്ടത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പനച്ചിക്കാട് എസ് സി - എസ് ടി  ബാങ്കിൽ സി പി എം ഭരണസമതിയുടെ നേതൃതത്തിൽ നടന്ന തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയും നൈറ്റ് മാർച്ചിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 40 വർഷമായി സി പി എം നേതൃത്വം നൽകുന്ന ഭരണസമതിയാണ് ഈ ബാങ്കിൻ്റ ഭരണം നടത്തുന്നത്. നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയ സാഹചര്യത്തിൽ പണം നൽകാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 300 ലക്ഷം രൂപയാണ് ഈ ബാങ്കിൽ നിന്ന് നഷ്ടമായിരിക്കുന്നത്. 

പ്രതിഷേധ ജ്വാലയും നൈറ്റ് മാർച്ചും പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻറ് പി.കെ വൈശാഖ് അധ്യക്ഷത വഹിച്ചു. കോട്ടയം ലോക്‌സഭ സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ്, ഡിസിഡി പ്രസിഡൻറ് നാട്ടകം സുരേഷ്, യൂത്ത്കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ, പനച്ചിക്കാട് പഞ്ചായത്ത് വൈസ്. പ്രസിഡൻറ് റോയി മാത്യൂ, കെ.പി.സി.സി നിർവാഹക സമിതി അംഗം. കുഞ്ഞില്ലപ്പള്ളി, യു.ഡിഎഫ് നിയോജകമണ്ഡലം കൺവീനർ എസ് രാജീവ്, യൂത്ത്കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി, ഡി സി സി ജനറൽ സെക്രട്ടറി ജോണി ജോസഫ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് ഇട്ടി അലക്സ്, യൂത്ത്കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻറ് അനുബ് അബൂബക്കർ ജില്ലാ സെക്രട്ടറി ഗീവർഗ്ഗീസ്സ് സി.ആർ, യൂത്ത്കോൺഗ്രസ്സ് നേതാക്കളായ രഞ്ജിത്ത് പ്ലാപറമ്പിൽ, റോഷിൻ നീലംചിറ, വിനീത അന്ന തോമസ്സ്, ആഷിഖ്, സെബി പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.



🟥🟪🟦🟩🟨🟧🟫⬛🟥⬛
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻


https://chat.whatsapp.com/JHiOZ3MGEBJ3YUoVrGL4cY

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/Pampadykkaran-news-108561161032497/
أحدث أقدم