നാലഞ്ച് നീളത്തിൽ വാൽ; ചൈനയിൽ അപൂർവ അവസ്ഥയിൽ കുഞ്ഞിൻ്റെ ജനനം




നാലിഞ്ച് നീളമുള്ള വാലുമായി നവജാതശിശു. ചൈനയിലെ ഹാങ്ഷൂ ആശുപത്രിയിലെ മെഡിക്കൽ രംഗത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞിൻ്റെ ജനനം. കുഞ്ഞ് ജനിച്ചത് അപൂർവ അവസ്ഥയിലെന്ന് പീഡിയാട്രിക് ന്യൂറോസർജറി ചീഫ് ഫിസിഷ്യൻ ഡോക്ടർ ലി വ്യക്തമാക്കി.
നാലഞ്ച് നീളമുള്ള ഭാഗം കുഞ്ഞിൻ്റെ ശരീരത്തിൻ്റെ പുറകിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലാണ്. ഇതിൻ്റെ വീഡിയോയും ഡോക്ടർ ലി പങ്കുവെച്ചു. നാലഞ്ച് നീളത്തിലുള്ളത് വാൽഭാഗമെന്ന് എംആർഐ പരിശോധനയിലൂടെയും വ്യക്തമായതായി ഡോക്ടർ പറയുന്നു.
നട്ടെല്ലിൻ്റെ അടിഭാഗത്തിന് ചുറ്റുമുള്ള കലകളിൽ സുഷുമ്ന നാഡി അസാധാരണമായി ഘടിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് ടെതർഡ് സുഷുമ്ന നാഡി. സാധാരണഗതിയിൽ സുഷുമ്‌നാ കനാലിനുള്ളിൽ സുഷുമ്‌നാ നാഡി സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണുണ്ടാവുക, ഇതാണ് ഒരു വ്യക്തിയുടെ ചലനത്തിനും പ്രവർത്തനത്തിനും അനുവദിക്കുന്നത്.

ഇത്തരത്തിൽ സുഷുമ്ന നാഡി ഘടിപ്പിച്ച അവസ്ഥ പലതരം ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമായേക്കും. 2014ലും സമാനരീതിയിൽ ചൈനയിൽ ഒരു കുഞ്ഞ് പിറന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഈ അപൂർവസംഭവം സോഷ്യൽമീഡിയയിലും വൈറലായിരിക്കുകയാണ് .
أحدث أقدم