കോട്ടയം : ആഗോള മരിയൻ തീർത്ഥാടനകേന്ദ്ര മായ മണർകാട് സെൻറ് മേരിസ് കത്തീഡ്രൽ സഹവികാരിയും 1995 മുതൽ 2024 വരെ വിവിധ കാലഘട്ടങ്ങളിലായി 15വർഷം മണർകാട് സെൻറ് മേരിസ് ഐ ടി ഐ മാനേജർ ആയിരുന്ന് ഐ ടി ഐ യുടെ വളർച്ചക്ക് നേതൃത്വം നൽകിയ വെരി റവ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ ചിരവത്തറയുടെ ആകസ്‌മീക ദേഹവിയോഗത്തിൽ മണർകാട് സെൻറ് മേരിസ് ഐ ടി ഐ കുടുംബത്തിനുള്ള അനുശോചനം അർപ്പിച്ചു യോഗം ചേർന്നു. അനുശോചനപ്രമേയം ഐ ടി ഐ സെക്രട്ടറി ശ്രീ. എം. എം. ജോസഫ് മരവത്ത് അവതരിപ്പിച്ചു. കത്തിഡ്രൽ സഹവികാരി വെരി റവ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, പ്രത്യേക പ്രാർത്ഥന നടത്തി അനുശോചനം അർപ്പിച്ചതോടൊപ്പം, കത്തിഡ്രൽ ട്രസ്റ്റി ശ്രീ. പി. എ. എബ്രഹാം പഴയിടത്തുവയലിൽ, കത്തിഡ്രൽ സെക്രട്ടറി ശ്രീ. വി. ജെ. ജേക്കബ് വാഴത്തറ, ഐ ടി ഐ പ്രിൻസിപ്പൽ ശ്രീ. പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ,ബോർഡ് മെമ്പർ ശ്രീ കുര്യാച്ചൻ. കെ. സി, ഗ്രൂപ്പ് ഇൻസ്‌ട്രക്ടർ ശ്രീമതി. ലാഷ്ലി എം ചിറയിൽ എന്നിവരും അനുശോചനം അർപ്പിച്ചു സംസാരിച്ചു
വെരി റവ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ ചിരവത്തറയുടെ ആകസ്‌മീക ദേഹവിയോഗത്തിൽ മണർകാട് സെൻറ് മേരിസ് ഐ ടി ഐ കുടുംബത്തിനുള്ള അനുശോചനം അർപ്പിച്ചു യോഗം ചേർന്നു.
Jowan Madhumala
0
Tags
Top Stories