കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

 

കോഴിക്കോട് : കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എലത്തൂർ ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ തിരയിൽ അകപ്പെടുകയായിരുന്നു. രണ്ട് പേരെ ഇന്നലെ രക്ഷപെടുത്തിരുന്നു.

 ശ്രീദേവിനായി കോസ്റ്റൽ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
أحدث أقدم