കെഎസ്ആർ‌ടിസി ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; മുൻ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ






വടക്കഞ്ചേരി: കെഎസ്ആർ‌ടിസി ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ മുൻ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ പുതുക്കോട് സ്വദേശി മോഹനനാണ് (57) അറസ്റ്റിലായത്.
പാലക്കാട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന യാത്രക്കാരിയോട് വടക്കാഞ്ചേരിക്ക് സമീപം എത്തിയപ്പോൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരി കണ്ടക്‌ടറോട് വിവരം പറഞ്ഞു. കണ്ടക്‌ടറും മറ്റു യാത്രക്കാരും ചേർന്ന് മോഹനനെ പിടിച്ച് നിർത്തി വടക്കഞ്ചേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി മോഹനനെ അറസ്റ്റ് ചെയ്തു.
أحدث أقدم