കോട്ടയം: റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു. അപകടത്തിൽ കാര്‍ യാത്രികനായ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 32 )മരിച്ചു. എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എങ്ങനെയാണ് അപകടമുണ്ടായത് എന്നത് വ്യക്തമായിട്ടില്ല.