പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിഠായിയും പലഹാരവും കൊടുത്ത ശേഷം പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍


തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിഠായിയും പലഹാരവും കൊടുത്ത ശേഷം പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ പൊലീസെത്തി പ്രതിയെ കയ്യോടെ പിടികൂടി. മിഠായിയും മധുരപലഹാരങ്ങളും വാങ്ങി നല്‍കിയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്.

സംഭവം വീട്ടില്‍ പറയാതിരിക്കാന്‍ പലപ്പോഴും കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം അറിയുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم