സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ചു; ചോദ്യം ചെയ്ത ബിജെപി പ്രവർത്തകന് മർദ്ദനം


തൃശൂർ: സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചു. ഇരിങ്ങപ്പുറത്ത് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. 

ബിജെപി ഗുരുവായൂർ ഏരിയ ജനറൽ സെക്രട്ടറി പ്രദീപ് പണിക്കശ്ശേരിയെയാണ് സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചത്. പോസ്റ്റർ നശിപ്പിക്കുന്നതിന്റെയും ബിജെപി പ്രവർത്തകനെ മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

മദ്യപിച്ചെത്തിയ സിപിഎം നേതാവ് പോസ്റ്ററുകൾ ഓരോന്നായി വലിച്ച് കീറുകയായിരുന്നു. പോസ്റ്റർ നശിപ്പിക്കുന്നതിനെ ചോദ്യം ചെയ്തതോടെ നേതാവും കൂട്ടാളിയും ചേർന്ന് ബിജെപി പ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പരിക്കേറ്റ പ്രദീപിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم