മുണ്ടക്കയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.


മുണ്ടക്കയം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വലിയവീട്ടിൽ സനൂപ് വി.എസ്  (37) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി കോരുത്തോട് അമ്പലക്കുന്ന് സ്വദേശിയായ യുവാവിനെ കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വെച്ച് കല്ല് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇവര്‍ തമ്മില്‍ പണിക്കൂലി സംബന്ധമായ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ തൃദീപ് ചന്ദ്രൻ, എസ്.ഐ സുരേഷ് ഇ, സി.പി.ഓ റഫീക്ക് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
أحدث أقدم