കെ പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


ചെന്നൈ : ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

തമിഴ്‌നാട് ഗവർണർ ആർ എൻ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പൊന്മുടിയെ അഭിനന്ദിക്കുകയും ചെയ്തു ആർ എൻ രവി. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിട്ടാണ് പൊന്മുടി സത്യപ്രതിജ്ഞ ചെയ്തത്.

 സർക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവർണർ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി. ഇന്നലെ സുപീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഗവർണർ മയപ്പെട്ടത്.
أحدث أقدم