കറുകച്ചാലിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്കു ശേഷം പിടിയിൽ. കങ്ങഴ കവലയിൽ വച്ച് യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായത്

 

 കറുകച്ചാൽ : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ  കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം  പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെട്ടിയിൽ വീട്ടിൽ സജി എന്ന് വിളിക്കുന്ന സ്കറിയ (47)  എന്നയാളെയാണ് കറുകച്ചാൽ  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2009 ൽ കുറിച്ചി ഇടനാട് സ്വദേശിയായ യുവാവിനെ കങ്ങഴ ജംഗ്ഷന് സമീപം വച്ച്  ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പത്തനംതിട്ട മലയാലപ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. കറുകച്ചാൽ  സ്റ്റേഷൻ എസ്.ഐ സന്തോഷ്, സി.പി.ഓ മാരായ പ്രദീപ്, അൻവർ  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
أحدث أقدم