ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു, ഒരാൾ മരണപ്പെട്ടു.




ഇടുക്കി. അറക്കുളം കരിപ്പലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഉപ്പുതറ ചപ്പാത്ത് സ്വദേശി പി കെ തങ്കപ്പനാണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിലെ മെഡിക്കൽ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഇടുക്കി മെഡിക്കൽ കോളേജിൽ ഒരാഴ്ച‌യായി ചികിത്സയിൽ കഴിഞ്ഞിരുന്ന തങ്കപ്പനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. കുരുതിക്കളത്തിനും അറക്കുളത്തിനും ഇടയിൽ ആംബുലൻസിന്റെ ബ്രേക്ക് നഷ്‌ടപ്പെടുകയായിരുന്നു എന്നാണ് സൂചന. നിയന്ത്രണം നഷ്ട‌മായതോടെ ആംബുലൻസ് മുപ്പതടി താഴ്ച്‌ചയിലേക്ക് മറിഞ്ഞു. രോഗിയും, ആശുപത്രി ജീവനക്കാരും ഡ്രൈവറും ഉൾപ്പെടെ നാല് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും തങ്കപ്പൻ മരിച്ചു. മറ്റു മൂന്നുപേരുടെ പരിക്ക് ഗുരുതരമല്ല. ഇവർ ചികിത്സയിലാണ്.
أحدث أقدم