സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലാദ്യമായി സ്വർണവില അമ്പതിനായിരം രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 50,400 രൂപ ആണ് നിലവിലെ വില. ഒരു ഗ്രാമിന് 6,300 രൂപ ആയി. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് സ്വർണവില 21ന് 49,440 രൂപയായി ഉയര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷം വീണ്ടും ഉയരുകയായിരുന്നു.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്…
Jowan Madhumala
0
Tags
Top Stories