സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ



ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് യുവതിയിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. വസ്തുവിന്‍റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്. സുപ്രീംകോടതി ജഡ്ജിയാണെന്ന് വിശ്വസിപ്പിച്ച ഇയാൾ ലോൺ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്. ഫ്രീലാൻസ് ജേണലിസ്റ്റായി ജോലിനോക്കിവരുന്ന ഇയാൾ രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകേസുകളിൽ പ്രതിയാണ്.

أحدث أقدم