ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് മാർപാപ്പയുടെ ഈസ്റ്റർ സന്ദേശം



ഫ്രാൻസ്: ഗാസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ ലോകത്തിന് നൽകിയ ഈസ്റ്റർ സന്ദേശത്തിലായിരുന്നു മാർപാപ്പയുടെ ആഹ്വാനം. എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗാസയിലേക്ക് മാനുഷിക സഹായത്തിനുള്ള പ്രവേശനം ഉറപ്പാക്കണമെന്ന് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു, കഴിഞ്ഞ ഒക്ടോബർ 7 ന് പിടികൂടിയ ബന്ദികളെ ഉടൻ മോചിപ്പിക്കാനും വെടിനിർത്തൽ നടത്താനും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ ഭൂമിയിൽ കുട്ടികളുടെ കണ്ണുകളിൽ കഷ്ടപ്പാടുകൾ മാത്രമാണ് കാണുന്നത്, ആ യുദ്ധമേഖലകളിൽ കുട്ടികൾ പുഞ്ചിരിക്കാൻ മറന്നിരിക്കുന്നു. എന്തിനാണ് ഈ മരണം? എന്തിനാണ് ഈ നാശം? യുദ്ധം എല്ലായ്പ്പോഴും അസംബന്ധമാണ്’ എന്നും മാർപാപ്പ പറഞ്ഞു.

87 കാരനായ മാർപാപ്പയുടെ ആരോഗ്യനില മോശമായിരുന്നു, തുടർന്ന് റോമിലെ കൊളോസിയത്തിൽ നടന്ന ഘോഷയാത്രയും ദുഃഖവെള്ളിയാഴ്ച പരസ്യമായ പ്രതികരണം ഒഴിവാക്കിയിരുന്നു. സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഫ്രാൻസിസ് കുർബാനയ്ക്ക് നേതൃത്വം നൽകിയതിന് ശേഷമാണ് മാർപാപ്പ അനുഗ്രഹ സന്ദേശമായി ഇക്കാര്യം ആവശ്യപ്പെട്ടത്. 
أحدث أقدم