കുറവിലങ്ങാട് പള്ളി ലോഡ്ജിലെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ


 കുറവിലങ്ങാട് പള്ളി ലോഡ്ജിൽ വച്ച് 2014-ൽ ആലപ്പുഴ തുമ്പോളിക്കാരനായ മിഥുൻ എന്ന 18 വയസ്സുള്ള യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ1-)o പ്രതിയായ കൊല്ലം കൊട്ടാരക്കരക്കാരനായ ജയകൃഷ്ണനെയും 2-)o പ്രതിയായ എറണാ കുളം വടക്കൻ പറവൂർ കാരനായ മധുസൂദൻ എന്നിവരെയാണ് പാലാ അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയും ഒടുക്കാനും വിധിച്ചത്.


31/08/2014 രാത്രി 8 മണിക്കാണ് സംഭവം. കുറവിലങ്ങാട് പൂവത്തോട് സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടിൽ നടന്ന മകളുടെ മന:സ്സമ്മത ത്തിന് പന്തലൊരുക്കാൻ വന്ന പണിക്കാർക്ക് കുറവിലങ്ങാട് പള്ളി വക അമ്മവീട് എന്ന ലോഡ്ജിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.അവിടെ റൂം അനുവദിച്ചതിനെ  സംബന്ധിച്ച് ഉണ്ടായ തർക്കമാണ് കൊലപാതകമുണ്ടാകാൻ കാരണം. കൊല്ലപ്പെട്ട മിഥുനും രണ്ടു കൂട്ടുകാർക്കുംഅനുവദിച്ച മുറി തന്നെയാണ് പ്രതികളായ ജയകൃഷ്ണനും മധുസൂദനും  അബദ്ധവശാൽ അനുവദിച്ചത്‌.ഇത് സംബധിച്ചു ഉണ്ടായ തർക്കത്തിൽ ഇരു കൂട്ടരും തമ്മിൽ അടിയുണ്ടാകുകയും ഒടുവിൽ ജയകൃഷ്ണൻ ബാഗിൽ നിന്നും കീചയിനിൽ ഉണ്ടായിരുന്ന പേന കത്തി എടുത്തു കൊണ്ടുവന്നു മിഥുനെ കുത്തുകയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മിഥുൻ മരണപെട്ടുപോകുകയും ചെയ്തു എന്നാണ് പോലീസ് കേസ്. കുറവിലങ്ങാട് si ആയിരുന്ന KN ഷാജി മോൻ രജിസ്റ്റർ ചെയ്ത കേസിൽ അക്കാലത്തെ ഏറ്റുമാനൂർ ci ആയിരുന്ന Joymathew nm ആയിരുന്നു കേസ് അന്വേഷിച്ചു കുറ്റപത്രം കോടതിമുമ്പാകെ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് Jaimon P Jose ഹാജരായീ.
أحدث أقدم