പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി റിപ്പോർട്ട്. ഗ്രോ ബാഗിൽ ആണ് ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയത്. വിഷയത്തിൽ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഫ്ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. 40 ഓളം കഞ്ചാവ് ചെടികൾ ഗ്രോ ബാഗുകളിൽ സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. എന്നാൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ല. കഞ്ചാവ് ചെടികൾ വളർത്തിയതിന്റെ ചിത്രങ്ങളാണ് റെയിഞ്ച് ഓഫീസർക്ക് ലഭിച്ചിട്ടുള്ളത്. പ്ലാച്ചേരി സ്റ്റേഷനിലെ റെസ്ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവൽ എന്നിവർ ചേർന്നാണ് ചെടികൾ വളർത്തിയത് എന്നാണ് റിപ്പോർട്ട്. വനിത ജീവനക്കാരടക്കം നിരവധി പേർക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞപ്പോൾ ഇവ നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. ആറുമാസം മുൻപാണ് സംഭവം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗ്രോബാഗിൽ കഞ്ചാവുചെടി വളര്‍ത്തി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ..... റിപ്പോര്‍ട്ട് നല്‍കി…
Jowan Madhumala
0
Tags
Top Stories