റഷ്യയിലേക്ക് മനുഷ്യക്കടത്ത്.. പരിക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി…


തിരുവനന്തപുരം: റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) റഷ്യയിൽ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടി റഷ്യയിലേക്ക് പോയ ഡേവിഡിന് യുദ്ധത്തിനിടയിൽ കാലിന് സാരമായി പരിക്കേറ്റെന്നും തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവിൽ ഉള്ളതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ ഒന്നിമാണ് ഡേവിഡ് ഡൽഹിയിലെ ഒരു ഏജന്‍റിന്‍റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. മൂന്നു ലക്ഷത്തി നാൽപത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജന്‍റിന് നൽകിയത്. മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തിയ മൂന്ന് മലയാളികളെ യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ നിയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, വിനീത് സെല്‍വ, ടിനു പനിയടിമ എന്നിവരും യുദ്ധമുഖത്ത് കുടുങ്ങിയിട്ടുണ്ട്.
أحدث أقدم