ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിസിടിവി കാമറയില്‍ പതിഞ്ഞ ആള്‍ തൊപ്പിയും കണ്ണടയും ധരിച്ച ആളാണ്. മുഖത്ത് മാസ്‌ക് വെച്ചിട്ടുണ്ട്.
വാഹനങ്ങള്‍ പോകുന്ന തിരക്കുള്ള റോഡിലേയ്ക്ക് ഒരു ബാഗുമായി ഇയാള്‍ നടന്നു വരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. വളരെ തിടുക്കപ്പെട്ട് നടക്കുന്ന ഇയാള്‍ ഇടയ്ക്ക് കൈയില്‍ വാച്ച് നോക്കുന്നതും കാണാം.