തിരുവനന്തപുരം : വ്യക്തമായി കൂടിയാലോചനകളോ പഠനങ്ങളോ ഇല്ലാതെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പൊടുന്നനെ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ. ഡ്രൈവിംഗ് ടെസ്റ്റ് 50 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള ഗണേഷ് കുമാറിന്റെ തീരുമാനത്തിനെതിരെയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷധമുയർത്തുന്നത് . എണ്ണം പരിമിതപ്പെടുത്തിയാല്‍ പൂര്‍ണമായും ബഹിഷ്‌കരിക്കാനാണ് ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌ക്രടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കെ ബി ഗണേഷ് കുമാര്‍ നിർദ്ദേശിച്ചത്. പൊതുവിൽ 100 മുതല്‍ 180 പേര്‍ക്കാണ് ഒരു ദിവസം ടെസ്റ്റ് നടത്തുന്നത് . ഇത് 50 ആയി ചുരുക്കുമ്പോള്‍ ആരെ ഒഴിവാക്കും, ഇങ്ങനെ ഒഴിവാക്കുന്നതിന്റെ മാനദണ്ഡം എന്ത് ?, ഒഴിവാക്കുന്നവര്‍ക്ക് പുതിയ തീയതി എങ്ങനെ, എപ്പോൾ നൽകുമെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ അതിനു കൃത്യമായ മറുപടി ഇല്ലാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്‌സ് ലൈസന്‍സ് ഫീ ഒരാഴ്ചത്തേക്ക് അടയ്‌ക്കേണ്ടെ എന്ന് വയ്ക്കുവാനും ആണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ തീരുമാനം. അതേസമയം എണ്ണം പരിമിതപ്പെടുത്തിയാല്‍ പൂര്‍ണമായും ടെസ്റ്റ് ബഹിഷ്‌കരിക്കാനാണ് ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌ക്രടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം.