പാമ്പാടി . ബ്ലോക്ക് പഞ്ചായത്തും സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നു പ്ലാവ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു. പദ്ധതി 10നു രാവിലെ 9നു മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 6.5ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 4500 തൈകള്‍ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ വിതരണം ചെയ്യും. 2 വർഷം കൊണ്ട് കായ്‌ഫലം തരുന്ന ഏർലി വിയറ്റ്നാം സൂപ്പർ പ്ലാവിൻ തൈകൾ വിതരണം ചെയ്‌ത് ചക്ക ഉത്പാദനം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണമേന്മ ഏറിയ 300 രൂപയിൽ അധികം വിലവരുന്ന തൈകള്‍ 37 രൂപ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. ബ്ലോക് പഞ്ചായത്തിലെ എല്ലാ വീടുകളിലും തൈകള്‍ എത്തിക്കുമെന്നും എങ്ങനെ കൃഷി ചെയ്യുമെന്നതിനെക്കുറിച്ച് പരിശീലനം നല്‍കുമെന്നും വി.എം.പ്രദീപ് , ബ്ലോക് പഞ്ചായത്തംഗം സി.എം.മാത്യു, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ഹരികുമാര്‍, ബോര്‍ഡ് മെംബര്‍ കെ.വൈ.ചാക്കോ എന്നിവര്‍ അറിയിച്ചു.