യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ


കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വാഹനം വാടകയ്ക്ക് കൊടുക്കുന്ന ഇടനിലക്കാരെയാണ് തൃശൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ രാവിലെയാണ് ആലുവയില്‍ ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ ഒരു യുവാവിനെ ബലമായി ആഡംബര കാറിലെത്തിയ മറ്റൊരാള്‍ കൊണ്ടുപോകുന്നത് ചിലര്‍ കണ്ടത്. എന്നാല്‍ ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്ന് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രതികളെ കുറിച്ചും വ്യക്തമായ സൂചനകളൊന്നും ഇല്ല.
أحدث أقدم