ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ


തൃശൂർ: കേച്ചേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ കേച്ചേരി മേഖല പ്രസിഡന്റ് സുജിത്തിനെയാണ് സി.പി.എം ഓഫീസിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം. സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.
أحدث أقدم