ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് അപകടം.. വിദ്യാർത്ഥി മരിച്ചു…


 
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. ഇന്ന് രാവിലെയാണ് മുക്കോലയിൽ വെച്ച് തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറിയിൽ നിന്ന് കല്ല് പുറത്തേക്ക് തെറിച്ച് വീണ് അനന്തുവിന് ഗുരുതരമായി പരിക്കേറ്റത്. അനന്തുവിൻ്റെ വാഹനത്തിനുപുറത്തേക്കായിരുന്നു കല്ല് വീണത്. അതേസമയം ടിപ്പർ അമിതവേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികൾ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. പകൽ 11 വരെ കല്ലുകളുമായി ടിപ്പർ കൊണ്ടുവരില്ലെന്ന് തുറമുഖ അധികൃതർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
أحدث أقدم