ഒമ്പതാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ; രാജസ്ഥാനിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച് പുതിയ സ്ഥാനാർത്ഥികൾ






ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന് ഉള്ള കോൺഗ്രസിന്റെ ഒമ്പതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇത്തവണയും അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികൾ ആയിട്ടില്ല.

 രാജസ്ഥാനിൽ നേരത്തെ പ്രഖ്യാപിച്ച രണ്ട് സ്ഥാനാർത്ഥികളെ പിൻവലിച്ച് പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഒമ്പതാം ഘട്ട പട്ടികയോടെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 208 ആയി.

രാജസ്ഥാനിലെ രാജസമന്ദ് മണ്ഡലത്തിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ സുദർശൻ റാവത്തിന് പകരം ദാമോദർ ഗുജ്ജർ സ്ഥാനാർത്ഥിയാകുന്നതാണ്. മറ്റൊരു മണ്ഡലമായ ഭിൽവാഡയിൽ ദാമോദർ ജോഷിക്ക് പകരമായി എത്തുന്നത് മുൻ സ്പീക്കർ ആയ സിപി ജോഷി ആണ്.

 ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ 3 മണ്ഡലങ്ങളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്ലാരി, ചാമരാജ് നഗർ, ചിക്കബെല്ലപ്പൂര്‍ എന്നീ മണ്ഡലങ്ങളിലേക്ക് ആണ് ഒമ്പതാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
أحدث أقدم