ന്യൂഡല്‍ഹി: ചണ്ഡീഗഡ് സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം. സീനിയര്‍ ഡെപ്യൂട്ടി മേയറായി ബിജെപിയുടെ കുല്‍ജീത് സന്ധു വിജയിച്ചു. ഡെപ്യൂട്ടി മേയറായി ബിജെപിയുടെ രാജേന്ദ്ര ശര്‍മ്മയും വിജയിച്ചു.
സീനിയര്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 19 വോട്ടു ലഭിച്ചപ്പോള്‍ എഎപി -കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 16 വോട്ടുകളാണ് നേടാനായത്. ഒരു വോട്ട് അസാധുവായി.
ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി 19 വോട്ടു നേടിയപ്പോള്‍, ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് 17 വോട്ടു ലഭിച്ചു. മേയര്‍ കുല്‍ദീപ് കുമാറിന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്.
നേരത്തെ ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ടാണ് വീണ്ടും വോട്ടെണ്ണല്‍ നടത്തി, എഎപിയുടെ കുല്‍ദീപ് കുമാറിനെ മേയറായി നിയമിച്ചത്.