കാലിക്കറ്റ് വി.സിക്ക് ആശ്വാസം; പുറത്താക്കിയ നടപടിക്ക് സ്റ്റേ


കൊച്ചി: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിന് ആശ്വാസം. വി.സിയെ പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്.

 കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിൻ്റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു.

 കോടതി പുറത്താക്കിയതും കാലാവധി കഴിഞ്ഞവർക്കും ശേഷം ബാക്കിയുണ്ടായ നാല് പേരിൽ രണ്ട് പേരെയാണ് ഈ മാസം 7 ന് ഗവര്‍ണര്‍ പുറത്താക്കിയത്.
أحدث أقدم