ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍


 
കൊച്ചി: കോളേജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകന്‍ ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്പ്രിന്‍സിപ്പല്‍ ബിനുജ. സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് താന്‍ നല്‍കിയത്. പരിപാടിയുടെ ഭാഗമായി നേരത്തെ എടുത്ത തീരുമാനം ലംഘിക്കുന്നത് കണ്ടാണ് ഇടപെട്ടതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.പരിപാടിയുടെ ഭാഗമായി നേരത്തെ കുട്ടികളുമായി ചര്‍ച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ആ തീരുമാനം ലംഘിക്കുന്നതു കണ്ടാണ് ഇടപെട്ടത്. കുട്ടികളാണ് ഗസ്റ്റിനെ വിളിച്ചത്. പരിപാടിയുടെ ഭാഗമായുള്ള നിയമവശങ്ങള്‍ ജാസി ഗിഫ്റ്റിന് അറിയില്ലായിരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
أحدث أقدم