ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി


കണ്ണൂര്‍: ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടിച്ചു. മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ച്ചയോളമായി അടയ്ക്കാത്തോട് പ്രദേശത്ത് ഭീതി പരത്തി കറങ്ങിനടക്കുകയായിരുന്നു കടുവ.

അഞ്ച് ദിവസത്തോളമായി കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടന്നുവരികയായിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ കടുവയെ കണ്ടെത്താനായിരുന്നില്ല.

ഇടയ്ക്ക് കടുവയെ കാണുമെങ്കിലും മയക്കുവെടി വെയ്ക്കാനുള്ള സൗകര്യത്തില്‍ ഇതിനെ കണ്ടുകിട്ടുന്നില്ലായിരുന്നു. ഇന്നലെയും ഇതുപോലെ കരിയൻകാപ്പ് യക്ഷിക്കോട്ടയിലും രാജമലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.
أحدث أقدم