തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടി നല്‍കിയിരിക്കുന്നത്. ഇപോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴവും വെള്ളിയും അവധി ആരുന്നു. ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം. സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.
റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി…
Jowan Madhumala
0
Tags
Top Stories